പള്ളുരുത്തി: കച്ചേരിപ്പടിയിൽ അനീഷിനെ വീട് കയറി മർദ്ദിച്ച സംഭവത്തിൽ 3 പേരെ അറസ്റ്റ് ചെയ്തു. എസ്.എൽ പുരം സ്വദേശികളായ കഞ്ഞിക്കുഴി തകിടി വെളിയിൽ വീട്ടിൽ യദുകൃഷ്ണൻ (21) വിഷ്ണു നിവാസിൽ ആദർശ് (18) ഏറ്റുമാനൂർ പാറോലിക്കൽ നെടിയ നികർത്തിൽ എബിൻ മാത്യു (21) എന്നിവരെ എസ്.ഐ.വൈ. ദീപുവും സംഘവുമാണ് അറസ്റ്റ് ചെയ്തത്.ഇവരെ റിമാൻഡ് ചെയ്തു.