swaminadhan
ആലുവ ശ്രീനാരായണ ക്ലബ്ബ് യോഗം എസ്.എൻ.ഡി.പി യോഗം അസി. സെക്രട്ടറിയും ക്ലബ് പ്രസിഡന്റുമായ കെ.എസ്. സ്വാമിനാഥൻ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: എസ്.എ

ശ്രീനാരായണ ക്ളബും പിന്തുണ പ്രഖ്യാപിച്ചു

ആലുവ: രണ്ടു പതിറ്റാണ്ടുകളിലധികമായി എസ്.എൻ.ഡി.പി യോഗത്തെ നയിക്കുന്ന ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ആലുവ ശ്രീനാരായണ ക്ലബ്ബ് പിന്തുണ പ്രഖ്യാപിച്ചു. ഈഴവ ജനതയുടെ ജീവിത യാഥാർത്ഥ്യങ്ങൾ മുഖം നോക്കാതെ വിളിച്ച് പറഞ്ഞ ജനറൽ സെക്രട്ടറി​ക്കെതിരെ കെട്ടുകഥകൾ നിരത്തി എസ്.എൻ.ഡി.പി യോഗത്തെ തകർക്കാനുള്ള ശ്രമം അനുവദിക്കില്ലെന്നും പ്രമേയത്തിൽ ചൂണ്ടികാട്ടി.
എസ്.എൻ.ഡി.പി യോഗം അസി. സെക്രട്ടറിയും ക്ലബ് പ്രസിഡന്റുമായ കെ.എസ്. സ്വാമിനാഥൻ യോഗം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ.എൻ. ദിവാകരൻ അദ്ധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡന്റ് കെ.കെ. മോഹനൻ പ്രമേയം അവതരിപ്പിച്ചു. വർക്കിംഗ് പ്രസിഡന്റ് കെ. ആർ. സുനിൽ, ട്രഷറർ കെ.ആർ. ബൈജു, യോഗം ബോർഡ് മെമ്പർ ടി.എസ്. അരുൺ, ആർ.കെ. ശിവൻ, എം.കെ. ശശി, കെ. കുമാരൻ, ടി.യു. ലാലൻ, ലൈല സുകുമാരൻ, സിന്ധു ഷാജി, പൊന്നമ്മ കുമാരൻ, ഷിജി രാജേഷ്, രാജേഷ് തോട്ടക്കാട്ടുകര എന്നിവർ സംസാരിച്ചു.