പള്ളുരുത്തി: ഓട്ടോറിക്ഷ ഡ്രൈവർ യാത്രക്കിടെ കുഴഞ്ഞു വീണ് മരിച്ചു. ഇടക്കൊച്ചി കോട്ടക്കൽ വീട്ടിൽ സാംബശിവൻ (58) ആണ് പള്ളുരുത്തിയിൽ ഓട്ടോറിക്ഷ ഓടിച്ചു കൊണ്ടിരിക്കെ കുഴഞ്ഞുവീണ് മരിച്ചത്. വെള്ളിയാഴ്ച്ച രാവിലെ പതിനൊന്ന് മണയോടെ മരുന്നുകട ബസ് സ്റ്റോപ്പിനു സമീപമായിരുന്നു സംഭവം. എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് ഇടക്കൊച്ചി പൊതുശ്മശാനത്തിൽ. ഭാര്യ: കോമള. മക്കൾ: യദുകൃഷ്ണ, ഋതു.