മൂവാറ്റുപുഴ: സി.പി.എം പായിപ്ര ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ പള്ളിച്ചിറങ്ങരയിലെ നിർദ്ധന കുടുംബത്തിന് നിർമ്മിച്ചു നൽകുന്ന കനിവ് ഭവനത്തിന്റെ തറക്കല്ലിടൽ നാളെ രാവിലെ എട്ടിന് സി.പി.എം സംസ്ഥാന കമ്മറ്റി അംഗം ഗോപി കോട്ടമുറിക്കൽ നിർവഹിക്കും. പള്ളിച്ചിറങ്ങരയിൽ താമസിക്കുന്ന വനിതയുടെ കുടുംബത്തിനാണ് വീട് നിർമ്മിച്ചു നൽകുന്നത്. സുമനസുകളുടെ സഹായം കൊണ്ടാണ് വീട് നിർമ്മാണം .പായിപ്ര ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ നിർമ്മിച്ചു നൽകുന്ന മൂന്നാമത്തെ കനിവ് ഭവനമാണിത്. രണ്ട് വീടുകൾ നിർമ്മാണംപൂർത്തിയാക്കി താക്കോൽ കൈമാറിയതായി ലോക്കൽ സെക്രട്ടറി ആർ. സുകുമാരൻ പറഞ്ഞു. കല്ലിടൽ ചടങ്ങിൽ ലോക്കൽ സെക്രട്ടറി ആർ. സുകുമാരൻ ,നിർമ്മാണ കമ്മറ്റി കൺവീനർ എ അജാസ് ,ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.ആർ. മുരളീധരൻ , ഏരിയ സെക്രട്ടറി എം.ആർ. പ്രഭാകരൻ,നിർമ്മാണകമ്മറ്റി ട്രഷറർ ഒ.കെ. മോഹനൻ എന്നിവർ സന്നിഹിതരാകും.