നെടുമ്പാശേരി: സേവാഭാരതിയുടെ കീഴിലുള്ള പറക്കടവ് സുകർമ്മ വികാസ് കേന്ദ്രത്തിൽ ഭിന്നശേഷിയുള്ള കുട്ടികൾക്കായി ആരംഭിക്കുന്ന പഠന കേന്ദ്രത്തിലേക്ക് ആവശ്യമായ ഉപകരണങ്ങൾ ഫെഡറൽ ബാങ്ക് സംഭാവന ചെയ്തു. 7,16 ലക്ഷം രൂപയാണ് ഫെഡറൽ ബാങ്ക് സി.എസ്.ആർ ഫണ്ട് മുഖേന അനുവദിച്ചത്.
സുകർമ്മ വികാസ് കേന്ദ്രത്തിലെ ഫിസിയോ തെറാപ്പി വിഭാഗം ഫെഡറൽ ബാങ്ക് അത്താണി ശാഖ സീനിയർ മാനേജർ ലീന ജോർജ് ഉദ്ഘാടനം ചെയ്തു. ഫെഡറൽ ബാങ്ക് സീനിയർ മാനേജർ എ.ആർ. അനിൽ കുമാർ, സേവാഭാരതി അങ്കമാലി ജനറൽ സെക്രട്ടറി സി.ആർ. സുധാകരൻ, കുഞ്ഞിരാമൻ പുതുശേരി, കെ.കെ. കൃഷ്ണൻ നമ്പീശൻ, ഡോ:എം.എൻ. വെങ്കിടേശ്വരൻ, സി.എൻ. ശശിധരൻ എന്നിവർ സംസാരിച്ചു.