കൊച്ചി: കൊവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്കായുള്ള നൂതനാശയങ്ങളും മാതൃകകളും പരിഹാര മാർഗങ്ങളും സമർപ്പിക്കാൻ ലോകമെങ്ങുമുള്ള വിദ്യാർത്ഥികൾക്ക് കേരള സ്റ്റാർട്ടപ്പ് മിഷൻ (കെഎസ്.യു.എം) അവസരമൊരുക്കുന്നു. 25 ന് നടക്കുന്ന 'ഇനോവേഷൻസ് അൺലോക്ഡ്' എന്ന ഓൺലൈൻ സമ്മേളനത്തിലൂടെ വിദ്യാർത്ഥികൾക്ക് തങ്ങളുടെ ആശയങ്ങൾ അവതരിപ്പിക്കാം.കൊവിഡ് രോഗത്തിനെതിരെ ഉപയോഗിക്കാൻ സാധിക്കുന്ന സാങ്കേതികവിദ്യയും നൂതനാശയങ്ങളും . https://innovationsunlocked.startupmission.in എന്ന ലിങ്ക് വഴി സമർപ്പിക്കാം. 15 ആണ് അവസാന തിയതി. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് തങ്ങളുടെ സംരംഭകത്വം വികസിപ്പിച്ചെടുക്കുന്നതിനു വേണ്ടി വിവിധ പരിശീലന കളരികൾ, ആശയവിനിമയപരിപാടികൾ എന്നിവയും സ്റ്റാർട്ടപ്പ് മിഷൻ സംഘടിപ്പിക്കും.