കൊച്ചി: പെഡൽ ഫോഴ്‌സ് കൊച്ചി കേരളം മുഴുവൻ പ്രവർത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി സൈക്കിൾ യാത്രക്കാർക്കും പുതിയതായി സൈക്കിൾ യാത്രയിലേക്ക് വരാൻ ആഗ്രഹിക്കുന്നവർക്കും ആക്ടീവ് ഗ്രീൻ കാർഡ് റൈഡർ പദവി നൽകുന്നു. പെഡൽ ഫോഴ്‌സിന്റെ പ്രീമിയം ഓഫീഷ്യൽ ടി-ഷർട്ട്, കേരളത്തിനകത്തും പുറത്തുമുള്ള സൈക്കിൾ റൈഡുകളിൽ പങ്കെടുക്കാൻ അവസരം, മറ്റ് നിരവധി ആനുകൂല്യങ്ങൾ എന്നിവ ആക്ടീവ് ഗ്രീൻ കാർഡ് റൈഡേഴ്‌സിന് ലഭിക്കുന്നതാണെന്ന് പെഡൽ ഫോഴ്‌സ് ഫൗണ്ടർ ജോബി രാജു പറഞ്ഞു. ഓരോ ജില്ലയിലും ആദ്യം രജിസ്റ്റർ ചെയ്യുന്ന 20 പേർക്കാണ് അവസരം. വിവരങ്ങൾക്ക് : 9847533898.