കൊച്ചി: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതിയെ അറസ്റ്റ് ചെയ്യുക,​ മുഖ്യമന്ത്രി രാജി വയ്ക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് യൂത്ത് കോൺഗ്രസ് യൂത്ത് ലീഗ് പ്രവർത്തകരുടെ പ്രതിഷേധ പ്രകടനത്തിന് നേരെ പൊലീസ് നടത്തിയ നരനായാട്ടിനെതിരെ കെ.എസ്.വൈ.എഫ് കൊച്ചി ഏരിയ കമ്മിറ്റി പടിഞ്ഞാറെ പനയപ്പള്ളി ജംഗ്ഷനിൽ പന്തം കൊളുത്തി പ്രകടനം നടത്തി. പ്രതിഷേധ പ്രകടനം കെ.എസ്.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് തോമസ് കൊറശേരി ഉദ്ഘാടനം ചെയ്തു. പി. കിഷോർ കുമാർ,​ ആൻഡ്രൂസ് ആൽബിൻ,​ മുനീർ പള്ളിപ്പറമ്പിൽ,​ അബ്ദുൾ റൗഫ് എന്നിവർ സംസാരിച്ചു.