punerjani-home-paravur-
വാവക്കാട് ബ്ളാവത്ത് രാധാമണിയുടെ കുടുംബത്തിന് പുനർജനി പദ്ധതിയിൽ നിർമ്മിച്ച വീടിന്റെ താക്കോൽ വി.ഡി. സതീശൻ എം.എൽ.എ കൈമാറുന്നു

പറവൂർ : പ്രളയാനന്തര പുനർനിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി പുനർജനി പറവൂരിന് പുതുജീവൻ പദ്ധതിയിൽ വടക്കേക്കര വാവക്കാട് ബ്ളാവത്ത് രാധാമണിയുടെ കുടുംബത്തിന് നിർമ്മിച്ച വീടിന്റെ താക്കോൽദാനം വി.ഡി. സതീശൻ എം.എൽ.എ നിർവഹിച്ചു. ബ്ളോക്ക് പഞ്ചായത്തംഗം പി.ആർ. സൈജൻ, അനിൽ ഏലിയാസ്, കെ.കെ. ഗിരീഷ്, ബാലകൃഷ്ണൻ, സ്റ്റീഫൻ പാല്യത്തുരുത്ത് തുടങ്ങിയവർ പങ്കെടുത്തു. റോട്ടറി ക്ളബ് ഒഫ് കൊച്ചിന്റെ സഹകരണത്തോടെയാണ് വീട് നിർമ്മിച്ചത്.