പറവൂർ : കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ന് പറവൂർ നഗരം പൂർണമായും അടച്ചിടും. അണുനശീകരണ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായാണിത്. എല്ലാ സ്ഥാപനങ്ങളും ഓഫീസുകളും അണുവിമുക്തമാക്കണം. പൊതുസ്ഥലങ്ങൾ നഗരസഭയുടെ നേതൃത്വത്തിൽ അണുവിമുക്തമാക്കും. കൊവിഡ് സ്ഥിതീരിച്ച രോഗി നഗരത്തിലെ വിവിധ സ്ഥാപനങ്ങളിൽ സന്ദർശനം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് അണുനശീകരണം.