പറവൂർ : കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറിയായിരുന്ന കെ.കെ. മഹേശന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് എസ്.എൻ.ഡി.പി യോഗത്തേയും യോഗം നേതൃത്വത്തേയും താറടിച്ചു കാണിക്കുവാനും സമുദായ ഐക്യം തകർക്കുവാനും ശ്രമിക്കുന്ന പ്രവർത്തനങ്ങൾക്കെതിരെ പറവൂർ എസ്.എൻ.ഡി.പി യൂണിയൻ വനിതാസംഘം ശക്തമായി പ്രതിഷേധിച്ചു.
സ്ത്രീകളെ സമൂഹത്തിന്റെ മുഖ്യധാരയിൽ പ്രവർത്തിക്കുന്നതിന് കുടുംബയോഗങ്ങൾ, മൈക്രോഫിനാൻസ് സംഘങ്ങൾ എന്നിവ രൂപീകരിച്ച് സ്ത്രീശാക്തീകരണം ലക്ഷ്യംവെച്ച് സമുദായ നന്മയ്ക്കായി പ്രവർത്തിക്കുന്ന യോഗം ജനറൽ സെക്രട്ടറിക്കും സമുദായ നേതാക്കൾക്കും വനിതാസംഘം പൂർണപിന്തുണ പ്രഖ്യാപിച്ചു. കള്ളക്കേസുകൾ ചമച്ച് യോഗം നേതൃത്വത്തെ അവഹേളിക്കുവാനും അപമാനിക്കുവാനും ശ്രമിക്കുന്നവർക്കെതിരെ യോഗം ശക്തമായ താക്കീത് നൽകി.
വനിതാസംഘം യൂണിയൻ പ്രസിഡന്റ് ഓമന ശിവൻ അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയൻ സെക്രട്ടറി ഹരി വിജയൻ മുഖ്യപ്രഭാഷണം നടത്തി. വനിതാസംഘം സെക്രട്ടറി ബിന്ദു ബോസ് തുടങ്ങിയവർ സംസാരിച്ചു.