bjp
മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് ബി.ജെ.പി പാറക്കടവ് പഞ്ചായത്ത് കമ്മിറ്റി വട്ടപ്പറമ്പിൽ സംഘടിപ്പിച്ച പ്രതിക്ഷേധ യോഗം സംസ്ഥാന കൗൺസിൽ അംഗം പി.എൻ. സതീശൻ ഉദ്ഘാടനം ചെയ്യുന്നു

നെടുമ്പാശേരി: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പാറക്കടവ് പഞ്ചായത്ത് കമ്മിറ്റി വട്ടപ്പറമ്പിൽ മുഖ്യമന്ത്രിയുടെ കോലവും കത്തിച്ച് പ്രതിഷേധിച്ചു. സംസ്ഥാന കൗൺസിൽ അംഗം പി.എൻ. സതീശൻ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് രാഹുൽ പാറക്കടവ് അദ്ധ്യക്ഷത വഹിച്ചു. ഒ.ബി.സി മോർച്ച ജില്ല സെക്രട്ടറി എം.വി. ലക്ഷ്മണൻ, ബി.ജെ.പി മണ്ഡലം സെക്രട്ടറി അനീഷ് രാമചന്ദ്രൻ, ശ്രീജിത്ത് കാരാപ്പിള്ളി, ബാബു കോടുശ്ശേരി, പി.ടി. രമേശൻ, കെ.സി. മനോജ്, സനീഷ് തുടങ്ങിയവർ പങ്കെടുത്തു.