മൂവാറ്റുപുഴ: പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് ഒരുലക്ഷംപേർക്ക് സൗജന്യ ഹോമിയോമരുന്ന് വിതരണവുമായി മുൻ ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ.എം.ആർ. ശിവദാസ്. ഉദ്ഘാടനം ഡോ.എം.ആർ. ശിവദാസ് മൂവാറ്റുപുഴ ഡിവൈഎസ്.പി മുഹമ്മദ് റിയാസിനു നൽകി നിർവഹിച്ചു.
അപരാജിത ധൂമചൂർണം, ഫെയ്‌സ് ഷീൽഡ് എന്നിവയുടെ വിതരണവും ഇതോടനുബന്ധിച്ചു നടന്നു. പ്രസ് ക്ലബ് പ്രസിഡന്റ് ടി.എസ്. ദിൽരാജ് അദ്ധ്യക്ഷത വഹിച്ചു. സംവർത്തിക ആയുർവേദ ആശുപത്രി ജനറൽ മാനേജർ എസ്. മോഹൻദാസ്, മർച്ചന്റ്‌സ് അസോസിയേഷൻ ട്രഷറർ കെ.എം.ഷംസുദീൻ, പ്രസ് ക്ലബ് സെക്രട്ടറി പി.എസ്. രാജേഷ് തുടങ്ങിയവർ സംസാരിച്ചു.