പറവൂർ : കാർഷിക, മൃഗസരരംക്ഷണ, ഖാദി ഗ്രാമ വ്യവസായ ഉൾപ്പെടെയുള്ള മേഖലയിലുള്ളവരുടെ ഉന്നമനത്തിനായി ആപ്‌കോസ് പ്രൊഡ്യൂസർ കമ്പനി എന്ന പേരിൽ കർഷകരുടെ പ്രസ്ഥാനം പ്രവർത്തനം ആരംഭിക്കുന്നു.
കാർഷിക ഉൽപ്പന്നങ്ങളുടെ സംഭരണവും, വിൽപ്പനയും, മത്സ്യ, മാംസ സംസ്‌കരണവും ഉൾപ്പെടെ എല്ലാ മേഖലകളിലും ആവശ്യമായ സാങ്കേതിക വിദ്യ ഉൾപ്പെടെയുള്ള സഹായങ്ങൾ എത്തിക്കുകയാണ് ലക്ഷ്യം.
നന്ത്യാട്ടുകുന്നം ഖാദി ഗ്രാമസേവാ കേന്ദ്രവുമായി യോജിച്ച് എളന്തിക്കര പ്രവർത്തിക്കുന്ന സെന്ററിൽ 25 പേർക്കും 30ലധികം പേർക്ക് വീടുകളിലും ചർക്കയും നൂൽ നൂൽക്കുന്നതിനുള്ള സൗകര്യം ഇതിനകം ഒരുക്കിയിട്ടുണ്ട്. എം.എസ്. സ്വാമിനാഥൻ ഫൗണ്ടേഷൻ, മേഴ്‌സി കോർപ്‌സ് ഒഫ് ഇന്ത്യ എന്നിവയുടെ സഹായം ലഭിച്ചിട്ടുണ്ട്.
മിൽമ മുൻ ചെയർമാൻ എം.ടി. ജയൻ ചെയർമാനായി, പി.ഡി. ജയൻമോൻ, ഫ്രെജിൽ ഫ്രാൻസിസ്, പി.കെ. ഷാജി, പി.സി. തോമസ് എന്നിവർ ഡയറക്ടർമാരുമായ കർഷകരുടെ സംഘമാണ് കമ്പനിക്ക് നേതൃത്വം നൽകുന്നത്.