അങ്കമാലി : മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ആൾ ഇന്ത്യ അൺ ഓർഗനൈസ്ഡ് വർക്കേഴ്‌സ് കോൺഗ്രസ് അങ്കമാലി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അങ്കമാലി ടൗണിൽ പ്രകടനം നടത്തി. ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.പി. ബേബി പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് കെ.കെ.ജോഷി അദ്ധ്യക്ഷത വഹിച്ചു.യോഗത്തിൽ അങ്കമാലി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.എസ്. ഷാജി ,കെ.പി.സി.സി. നിർവാഹസമിതിയംഗം കെ.വി.മുരളി, എ.ഐ.യു. ഡബ്‌ളിയു .സി, സംസ്ഥാന ഭാരവാഹികളും പങ്കെടുത്തു.