കോലഞ്ചേരി: ഓൺലൈൻ പഠന സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി ഐരാപുരം എസ്.എൻ.ഡി.പി ലൈബ്രറിക്ക് ജില്ലാ സ്പോർട്‌സ് കൗൺസിൽ പ്രസിഡന്റ് അഡ്വ.പി.വി ശ്രീനിജിൻ ടിവി കൈമാറി. മണ്ഡലത്തിലെ സ്കൂളുകൾ, സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന വിദ്യാർത്ഥികൾ, വിവിധ സംസ്കാരിക സംഘടനകളുടെ ഓൺലൈൻ പഠന കേന്ദ്രങ്ങൾക്ക് ഉൾപ്പടെ വിവിധ കേന്ദ്രങ്ങളിലായി ഇതിനോടകം 30 ടിവികൾ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗവും ലൈബ്രറി പ്രസിഡന്റുമായ കെ.പി വിനോദ്കുമാർ ടിവി ഏറ്റുവാങ്ങി. പഞ്ചായത്തംഗം സതി രാജൻ, സി.പി.എം ലോക്കൽ സെക്രട്ടറി വി.കെ അജിതൻ, വി.ബി സന്തോഷ്, വി.ബാബുക്കുട്ടൻ, എൻ.ആർ അജിത് തുടങ്ങിയവർ സംബന്ധിച്ചു.