bjp-kottuvally-
മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി കോട്ടുവള്ളി പഞ്ചായത്ത് ഓഫീസിനു മുന്നിൽ നടത്തിയ ധർണ്ണ സംസ്ഥാന സമിതിയംഗം കെ.പി. രാജൻ ഉദ്ഘാടനം ചെയ്യുന്നു.

പറവൂർ : സ്വർണക്കടത്തു കേസിൽ ആരോപണവിധയനായ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി കോട്ടുവള്ളി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി. കോട്ടുവള്ളി വില്ലേജ് ഓഫീസിന് മുമ്പിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന ധർണ ബി.ജെ.പി സംസ്ഥാന സമിതി അംഗം കെ.പി. രാജൻ ഉദ്ഘാടനം ചെയ്തു. കോട്ടുവള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.വി. വിവേക് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗം വിനോദ് ഗോപിനാഥ്, മണ്ഡലം സെക്രട്ടറി അരുൺ ശേഖർ, മണ്ഡലം ട്രഷറർ വിശ്വനാഥൻ, മണ്ഡലം മീഡിയസെൽ കൺവീനർ വി.കെ. വേണു ഗോപാൽ, എൻ.ആർ.ഐ സെൽ കൺവീനർ സൂരജ്, പഞ്ചായത്ത് ജനറൽ സെക്രട്ടറി പ്രേമൻ, യുവമോർച്ച പഞ്ചായത്ത് പ്രസിഡന്റ് പ്രശാന്ത് ഹരി എന്നിവർ പങ്കെടുത്തു.