mla
ജല ജീവൻ പദ്ധതി നിർവഹണവുമായി ബന്ധപ്പെട്ട് നടന്ന യോഗത്തിൽ എൽദോ എബ്രഹാം എം.എൽ.എ സംസാരിക്കുന്നു

മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ ജല ജീവൻ മിഷന് തുടക്കമാകുന്നു. പദ്ധതി നിർവഹണവുമായി ബന്ധപ്പെട്ട് എൽദോ എബ്രഹാം എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ മൂവാറ്റുപുഴ സിവിൽ സ്റ്റേഷൻ ഓഡിറ്റോറിയത്തിൽ അവലോകന യോഗം ചേർന്നു. യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലിസി ജോളി, ജില്ലാ പഞ്ചായത്ത് മെമ്പർ എൻ.അരുൺ, പഞ്ചായത്ത് പ്രസിഡന്റുമാരായ ജോഷി സ്‌കറിയ, എൻ.ജെ.ജോർജ്, ജോർഡി.എൻ.വർഗീസ്, ഡായി തോമസ്, ഷീന സണ്ണി, റെബി ജോസ്, ആലീസ്.കെ.ഏലിയാസ്, വാട്ടർ അതോറിറ്റി സൂപ്രണ്ടിംഗ് എഞ്ചിനീയർ അനിൽകുമാർ, അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയർമാരായ എം.പി.ജോസ്, വി.ആർ.അനിൽ, അസിസ്റ്റന്റ് എഞ്ചിനീയർമാരായ ജയശ്രീ, വൈഷാഖ് എന്നിവർ പങ്കെടുത്തു. മൂവാറ്റുപുഴ നിയോജക മണ്ഡലത്തിൽ 11 പഞ്ചായത്തുകളിലായി 8300 പുതിയ വാട്ടർ കണക്ഷനുള്ള അപേക്ഷകളാണ് ലഭിച്ചിരിക്കുന്നത്.

ജല ജീവൻ മിഷൻ
കേന്ദ്രസംസ്ഥാന സർക്കാരുകള്ളുടെ സഹായത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കീഴിലുള്ള 52.85ലക്ഷം വീടുകളിൽ ജനകീയ പങ്കാളിത്തത്തോടെ ശുദ്ധ ജലം എത്തിക്കുകയാണ് പദ്ധി ലക്ഷ്യമിടുന്നത്. തദ്ദേശ പുതിയ വാട്ടർ കണക്ഷൻ എടുക്കുന്നതിനായി കേന്ദ്ര സർക്കാർ 45ശതമാനവും, സംസ്ഥാന സർക്കാർ 30ശതമാനവും ഗ്രാമപഞ്ചായത്ത് 15ശതമാനവും തുക വിനിയോഗിക്കും. ഗുണഭോക്താവ് ആകെ ചിലവിന്റെ 10ശതമാനം വിനിയോഗിക്കണം.