ആലുവ: എസ്.എൻ.ഡി.പി യോഗത്തെ രാജ്യത്തെ ഏറ്റവും വലിയ സാമുദായിക പ്രസ്ഥാനമാക്കിയ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും യോഗ നേതൃത്വത്തിനും പൂർണ പിന്തുണ പ്രഖ്യാപിക്കുന്നതായി ആലുവ യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു, സെക്രട്ടറി എ.എൻ. രാമചന്ദ്രൻ എന്നിവർ പറഞ്ഞു.
ജനറൽ സെക്രട്ടറിയെയും യോഗ നേതൃത്വത്തെയും അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം. സമുദായത്തെ വഞ്ചിച്ച് സ്വന്തം നേട്ടങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചവരും സമുദായം തള്ളിക്കളഞ്ഞവരുമാണ് ഇക്കൂട്ടർ.
അഴിമതിയിലൂടെ സ്വത്തുക്കൾ സമ്പാദിച്ചവരും ചില രാഷ്ടീയ തമ്പുരാക്കൻമാരും എസ്.എൻ.ഡി.പി യോഗത്തിനും സമുദായനന്മയ്ക്കുമെതിരെ കൈകോർക്കുന്നത് എന്തിനാണെന്ന് ശ്രീനാരായണീയ സമൂഹം തിരിച്ചറിയും. കപട സമുദായ സ്നേഹികളായ ഇവരെ അർഹിക്കുന്ന അവജ്ഞയോടെ സമുദായം തള്ളിക്കളയുമെന്നും വി. സന്തോഷ് ബാബുവും എ.എൻ. രാമചന്ദ്രനും പറഞ്ഞു.