മൂവാറ്റുപുഴ: നയതന്ത്ര ചാനലിലൂടെ നടന്ന സ്വർണ കള്ളക്കടത്തു കേസിൽ എൻ.ഐ.എയുടെ അന്വേഷണത്തോടൊപ്പം സി.ബി.ഐ.കൂടി വേണമെന്നാണ് യു.ഡി.എഫ് ആവശ്യപ്പെടുന്നതെന്ന് സംസ്ഥാന കൺവീനർ ബെന്നി ബഹനാൻ പറഞ്ഞു. യു.ഡി.എഫ് മൂവാറ്റുപുഴ നിയോജക മണ്ഡലം കമ്മിറ്റി നെഹ്റു പാർക്കിൽ നടത്തിയ സത്യാഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെയർമാൻ കെ.എം.സലിം അദ്ധ്യക്ഷത വഹിച്ചു. ഡീൻ കുര്യാക്കോസ് എം.പി , മുൻ എം.എൽ. എമാരായ ജോണി നെല്ലൂർ, ജോസഫ് വാഴക്കൻ, മുൻ എം.പി. ഫ്രാൻസിസ് ജോർജ്, ജയ്സൺ ജോസഫ്, വിൻസെന്റ് ജോസഫ്, കെ.എം.അബ്ദുൾ മജീദ്, ഷിബു തെക്കുംപുറം, പായിപ്ര കൃഷണൻ, ജോയി മാളിയേക്കൽ, പി.പി.എൽദോസ് ,ഉല്ലാസ് തോമസ്, പി.എസു്.സലിംഹാജി, ജോസ് പെരുമ്പിള്ളി, പി.എ.ബഷീർ, എം.എം. സീതി, ടോമി പാലമല ,പി.ആർ നീലകണ്ഠൻ, ടോം കുര്യാച്ചൻ തുടങ്ങിയവർ സംസാരിച്ചു.