തൃപ്പൂണിത്തുറ:തൃപ്പൂണിത്തുറ നഗരസഭാ അദ്ധ്യക്ഷ ചന്ദ്രികാദേവിയെ എം.ജി സർവകലാശാല സെനറ്റിലേക്ക് തെരഞ്ഞെടുത്തു. തദ്ദേശ സ്വയം ഭരണ സ്ഥാപന അദ്ധ്യക്ഷന്മാരുടെ ഒഴിവിലാണിത്.
സി.പി.എം ഏരിയ കമ്മറ്റിയംഗം ,ജനാധിപത്യ മഹിളാ അസോസിയേഷൻ ഏരിയ കമ്മറ്റി ഭാരവാഹി എന്നീ നിലകളിലും പ്രവർത്തിച്ചു വരുന്നു.