swaraaj
ഒ.ഐ.ഒ.പി തൃപ്പൂണിത്തുറ നിയോജകമണ്ഡലം കമ്മറ്റിക്കു വേണ്ടി ഭാരവാഹി സനിൽ പൈങ്ങാടൻ എം.സ്വരാജ് എം.എൽ.എയ്ക്ക് നിവേദനം നൽകുന്നു

തൃപ്പുണിത്തുറ: വൺ ഇന്ത്യ വൺ പെൻഷൻ (ഒ.ഐ.ഒ.പി ) തൃപ്പൂണിത്തുറ നിയോജകമണ്ഡലം കമ്മിറ്റി ഭാരവാഹി സനിൽ പൈങ്ങാടൻ എം.സ്വരാജ് എം.എൽ.എയ്ക്ക് നിവേദനം നൽകി അറുപത് വയസ് കഴിഞ്ഞ എല്ലാവർക്കും തുല്യ പെൻഷനായി കുറഞ്ഞത് പതിനായിരം രൂപ നൽകണമെന്നതാണ് നിവേദനത്തിലെ ആവശ്യം. മുഖ്യമന്ത്രി,മന്ത്രിമാർ, എം.എൽ.എമാർ എന്നിവർക്കാണ് നിവേദനം നൽകുന്നത്. നിയോജക മണ്ഡലത്തിലെ ഭാരവാഹികളായ തമ്പി തൃപ്പൂണിത്തുറ, ജോണി മാടവന,ടി.പി ജോസഫ് നെട്ടൂർ,അരുൾ ദാസ് മരട് എന്നിവരും സന്നിഹിതരായിരുന്നു.