ആലുവ: നഗരത്തിൽ രണ്ടാം ദിവസവും പാചകവാതക വിതരണം നിലച്ചു. കണ്ടെയ്‌മെന്റ് സോണിൽ നഗരം ഉൾപ്പെട്ടതോടെയാണി​ത്. ഏജൻസി ഓഫീസ് ആലുവ നഗരത്തിനുള്ളിലും ഗോഡൗൺ നഗരത്തിന് പുറത്ത് എടയപ്പുറത്തുമാണ്.

അത്യാവശ്യ സേവനം നിർത്തിവച്ചത് അംഗീകരിക്കാനാകില്ലെന്ന് യു.ഡി.എഫ് ആലുവ നിയോജക മണ്ഡലം സെക്രട്ടറി ഡൊമിനിക് കാവുങ്കൽ പറഞ്ഞു.