കൊച്ചി: കള്ളക്കടത്തുകാരുമായി മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ സാമൂഹ്യ അകലം പാലിച്ചിരുന്നുവെങ്കിൽ പ്രതിപക്ഷത്തിന് സമരം നടത്തേണ്ടി വരില്ലായിരുന്നുവെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എൽ.എ പറഞ്ഞു. മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് എറണാകുളം കമ്മീഷണർ ഓഫിസിന് മുന്നിൽ നടത്തിയ പ്രതിഷേധ ചതുരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മുഖ്യമന്ത്രിയും സ്വപ്നയും തമ്മിലുള്ള ബന്ധം വെളിവാക്കുന്നതാണ് ഓഡിയോ ക്ലിപ്പെന്നും ഷാഫി ആരോപിച്ചു.കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചായിരുന്നു യൂത്ത്‌കോൺഗ്രസ് പ്രതിഷേധം. പി വി സി പൈപ്പുകൾ കൊണ്ട് ചതുരം തീർത്ത ശേഷം സാമൂഹ്യ അകലം പാലിച്ച് പ്രവർത്തകർ അഞ്ച് നിരകളായി അണിനിരന്നു.യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ടിറ്റോ ആന്റണി ,അൻവർ സാദത്ത് എം.എൽ.എ, ജെയ്‌സൺ ജോസഫ്, റിജിൽ മാക്കുറ്റി, റിയാസ് മൂകോളി, ശോഭ സുബിൻ, വൈശാഖ് ദർശൻ, അബിൻ വർക്കി, ദീപക് ജോയി, മുഹമ്മദ് റഫീഖ്, ആബിദ് അലി, , ലിന്റോ പി ആന്റോ, മനു ജേക്കബ്, നൗഫൽ കൈന്തിക്കര , അക്ഷർ പനയപ്പിള്ളി,തുടങ്ങിയവർ സംസാരിച്ചു.