കൊച്ചി: കണ്ടെയ്ൻമെന്റ് സോണായ കൊച്ചി കോർപ്പറേഷൻ 67ാം ഡിവിഷനിലെ താമസക്കാർക്ക് കേരള മർച്ചന്റ്‌സ് ചേംബർ ഒഫ് കൊമേഴ്സിന്റെ (കെ.എം.സി.സി) ആഭിമുഖ്യത്തിൽ പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. മേയർ സൗമിനി ജെയിൻ,കെ.എം.സി.സി പ്രസിഡന്റ് ജി.കാർത്തികേയൻ, ജനറൽ സെക്രട്ടറി കെ.എം. വിപിൻ,ട്രഷറർ വി.ഇ.അൻവർ ഭാരവാഹികളായ കെ.എ.നസീർ, എം.ജബ്ബാർ, ടൈൺ മാത്യു,ഡെന്നിസ് എന്നിവർ പങ്കെടുത്തു.