കോലഞ്ചേരി: മരത്തിന് മുകളിൽ കുടുങ്ങിയ അന്യസംസ്ഥാന തൊഴിലാളിക്ക് ഫയർ ഫോഴ്സ് രക്ഷകരായി. തിരുവാണിയൂർ ജംഗ്ഷന് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്നിരുന്ന മരത്തിന്റെ ചില്ല വെട്ടാൻ കയറിയ യുവാവാണ് തലകറക്കമുണ്ടായതിനെ തുടർന്ന് മരത്തിന് മുകളിൽ കുടുങ്ങിയത്. ക്ഷീണിതനായ യുവാവ് ഉയരമുള്ള മരത്തിന്റെ മുകളിൽ തന്നെ ഇരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ മുളന്തുരുത്തി ഫയർഫോഴ്‌സ് ടീം തൊഴിലാളിയെ നെറ്റ് ബാസ്ക്കറ്റ് ഉപയോഗിച്ച് താഴെ ഇറക്കി. നാട്ടുകാരുടേയും ഫയർഫോഴ്‌സിൻെറയും സമയോചിതമായ ഇടപെടലാണ് യുവാവിന് രക്ഷയായത്.