കുറുപ്പംപടി : കൂവപ്പടി ബ്ലോക്ക് റൂറൽ സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഇ-സേവന കേന്ദ്രത്തിന്റെ ഉദ്ഘാടനം എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നിർവഹിച്ചു. പ്രസിഡന്റ് ഒ. ദേവസി അദ്ധ്യക്ഷത വഹിച്ചു. ബേസിൽ പോൾ, കെ.പി. വർഗീസ്, എം.വൈ. എൽദോസ്, പി.പി. അവറാച്ചൻ, റെജി ഇട്ടൂപ്പ്, കെ.കെ. മാത്യു കുഞ്ഞ്, വി.ടി. പത്രോസ്, എം.ഐ. വർഗീസ്, ജോഷി തോമസ്, ബേബി കിളിയായത്ത്, മഞ്ജു സജീവ്, എൽസി സാജു എന്നിവർ സംസാരിച്ചു.