കൊച്ചി: എറണാകുളം സമൂഹവ്യാപനത്തിന്റെ വക്കിലാണെന്നും ഓരോ നിമിഷവും ജാഗ്രത വേണമെന്നും ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്.
ചെയ്യേണ്ട കാര്യങ്ങൾ
1 അത്യാവശ്യകാര്യങ്ങൾക്ക് മാത്രം പുറത്തിറങ്ങുക
2 രോഗബാധിതർക്കെല്ലാം രോഗലക്ഷണങ്ങൾ ഉണ്ടാകണമെന്നില്ലാത്തതിനാൽ പൊതുസ്ഥലങ്ങളിൽ എല്ലാവരിൽ നിന്നും ആറടി അകലം പാലിക്കുക
3 സംസാരിക്കുമ്പോൾ ഉൾപ്പെടെ മൂക്കും വായും കീഴ്‌ത്താടിയും മൂടത്തക്കവിധം ശരിയായി മാസ്ക് ധരിക്കുക, മാസ്കിൽ ഇടയ്ക്കിടെ തൊടരുത്
4 കഴിയുന്നത്ര ഇടവേളകളിൽ സോപ്പും വെള്ളവും അല്ലെങ്കിൽ സാനിറ്റൈസർ ഉപയോഗിച്ച് കൈ കഴുകുക
കൂടുതൽ ശ്രദ്ധവേണ്ടവർ
പ്രായമായവർ, കുട്ടികൾ, ഗർഭിണികൾ, ഗുരുതര രോഗം ബാധിച്ചവർ എന്നിവർ അടിയന്തര ഘട്ടങ്ങളിൽ ആശുപത്രിയിൽ പോകുന്നതിനൊഴികെ പുറത്തിറങ്ങരുത്. വീട്ടിൽ ആരെങ്കിലും നിരീക്ഷണത്തിലുണ്ടെങ്കിൽ അവരുമായി സമ്പർക്കം ഉണ്ടാകരുത്.
കൂടുതൽ വിവരങ്ങൾക്ക്: ദിശ - 1056