agappe
കുന്നത്തുനാട് പഞ്ചായത്തിന്റെ കീഴിലുള്ള നവീകരിച്ച ചെങ്ങര ഹെൽത്ത് സബ് സെന്ററിന്റെ ഉദ്ഘാടനം ബെന്നി ബഹനാൻ എം.പി നിർവഹിക്കുന്നു

കിഴക്കമ്പലം: കുന്നത്തുനാട് പഞ്ചായത്തിന്റെ കീഴിലുള്ള നവീകരിച്ച ചെങ്ങര ഹെൽത്ത് സബ് സെന്ററിന്റെ ഉദ്ഘാടനം ബെന്നി ബഹനാൻ എം.പി നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു. വി.പി സജീന്ദ്രൻ എം.എൽ. എ മുഖ്യാതിഥിയായി.ആശുപത്രിയുടെ താക്കോൽ ദാനം അഗാപ്പെ എം.ഡി തോമസ് ജോൺ നിർവഹിച്ചു. ജില്ലാ പഞ്ചായത്തംഗം ജോർജ് ഇടപ്പരത്തി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് നെസി ഉസ്മാൻ, പഞ്ചായത്തംഗങ്ങളായ എ.പി കുഞ്ഞുമുഹമ്മദ്. കെ.എം സലീം, ജെസി ഷാജി തുടങ്ങിയവർ സംബന്ധിച്ചു. പട്ടിമ​റ്റം അഗാപ്പെ ഡയഗ്‌നോസ്​റ്റിക് ലിമി​റ്റഡിന്റെ സി.എസ്.ആർ ഫണ്ടിൽ നിന്ന് 35 ലക്ഷം രൂപ മുടക്കിയാണ് നിർമ്മാണം പൂർത്തീകരിച്ചത്. ആശുപത്രിയിൽ അഗാപ്പെയുടെ നേതൃത്വത്തിൽ സ്ഥിരം ലാബോറട്ടറി സൗകര്യം ഏർപ്പെടുത്തും.