കൊച്ചി: ഫെഡറേഷൻ ഒഫ് സെൻട്രൽ ഗവൺമെന്റ് എസ്.സി, എസ്.ടി. എംപ്ലോയിസ് (കേരള ) കൊച്ചിൻ ഷിപ്പ്‌യാർഡ് യൂണിറ്റിന്റെ നേതൃത്വത്തിൽ പട്ടിക വിഭാഗത്തിലുള്ള നിർദ്ധന വിദ്യാർത്ഥികൾക്ക് ഓൺലൈൻ വിദ്യാഭ്യാസ സൗകര്യം ഒരുക്കുന്ന പദ്ധതിയുടെ ഭാഗമായി ടിവി വിതരണം ചെയ്തു. വിതരണോദ്ഘാടനം കൊച്ചിൻ ഷിപ്‌യാർഡ് ഡയറക്ടർ (ഓപ്പറേഷൻ ) എൻ. വി സുരേഷ് ബാബു നിർവഹിച്ചു.ഫെഡറേഷൻ ഷിപ്പ്‌യാർഡ് യൂണിറ്റ് പ്രസിഡന്റ് കെ.കെ മോഹനൻ അദ്ധ്യക്ഷത വഹിച്ചു. കൊച്ചിൻ ഷിപ്പ്‌യാർഡ് ജനറൽ മാനേജർ എ. ശിവകുമാർ, സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ സന്തോഷ്‌കുമാർ എന്നിവർ പങ്കെടുത്തു.