കോലഞ്ചേരി: കുന്നത്തുനാട്ടിൽ ഇന്നലെ അഞ്ചു പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. നാല് പേർ ജൂൺ 20 ന് റിയാദ് കൊച്ചി വിമാനത്തിലെത്തിയ ഒരേ കുടുംബത്തിൽ പെട്ടവരാണ്. സമ്പർക്കം വഴി പുത്തൻ കുരിശ് സ്വദേശിയായ 50 കാരന് രോഗം സ്ഥിരീകരിച്ചു. ആലപ്പുഴയിലെ സ്വകാര്യ കമ്പനി ജീവനക്കാരനാണ്. കമ്പനിയിലെ സെക്യൂരിറ്റിയിൽ നിന്നുമാണ് രോഗ ബാധ. പുത്തൻകുരിശ് സ്വദേശിയുടെ സമ്പർക്ക പട്ടിക കണ്ടെത്താനായി റൂട്ട് മാപ്പ് തയ്യാറാക്കും.