കോലഞ്ചേരി: കോലഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ച പുല്ലുവഴി സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ 45 പേർ ക്വാറന്റൈനിലായി. ചികിത്സിച്ച ഡോക്ടർമാർ, നേഴ്‌സുമാർ, ഇദ്ദേഹത്തെ പ്രവേശിപ്പിച്ച വാർഡിലെ രോഗികൾ എന്നിവരടക്കം നേരിട്ട് സമ്പർക്കമുള്ള 45 പേരാണി​ത്.

ബാലകൃഷ്ണന് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് ഇതുവരെ വ്യക്തമല്ല. സമ്പർക്കമുള്ളവരുടെ സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ലക്ഷണങ്ങളില്ലാതെയെത്തിയ രോഗിക്ക് കൊവിഡ് സ്ഥിരീകരിച്ചത് പ്രദേശത്തെ ആശങ്കയിലാക്കിയിട്ടുണ്ട്.