പിറവം : റബർ തോട്ടങ്ങൾ ഏറെയുള്ള പാമ്പാക്കുട പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ഡങ്കിപ്പനി പടരുന്നു. നെയ്ത്തുശാലപ്പടി ഓണക്കൂർ ,കഴഞ്ചിത്തടം , അയ്യന്താനം കോളനി, കുഴിയാമറ്റത്തിൽ പടിഭാഗം, കല്ലേലിമറ്റം, പിറമാടം പ്രദേശങ്ങളിലാണ് അടുത്തയിടെ ഡെങ്കിപ്പനി റിപ്പോർട്ടു ചെയ്തിരുന്നത്.
ഒരു കുടുംബത്തിലെ എല്ലാവർക്കും ഡങ്കിപ്പനി ബാധിച്ച സംഭവവും ഉണ്ടായി. ഇവിടങ്ങളിൽ വീണ്ടും ചിലർക്ക് ലക്ഷണങ്ങൾ കണ്ടുതുടങ്ങിയതോടെ ആശുപത്രിയിൽ ചികിത്സ തേടിയെത്തി.
റബർ കൃഷി കൂടുതൽ ഉള്ള പ്രദേശങ്ങളിലാണ് രോഗബാധ ഏറെ. ഡങ്കിപ്പനി വീണ്ടും ആശങ്കയുണർത്തുന്ന സാഹചര്യത്തിൽ ബോധവൽക്കരണ ,പ്രതിരോധ പ്രവർത്തനങ്ങൾ പഞ്ചായത്ത് ആരംഭിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെ സന കരണത്തോടെ ആശാ വർക്കർമാരെെ ഉൾപ്പെടുത്തിയുള്ളള പ്രവർത്തനങ്ങൾക്ക് പ്രസിഡന്റ്് അമ്മിണി ജോർജും വൈസ് പ്രസിഡന്റ് സി.ബി.രാജീവും നേതൃത്വം നൽകും