കോലഞ്ചേരി: എ.ടി.എമ്മുകളിൽ 'ബ്രേക്ക് ദി ചെയിൻ' മുറിഞ്ഞു. അപൂർവം ബാങ്കുകളുടെ എ.ടി.എമ്മുകളിൽ മാത്രമാണ് ഇപ്പോൾ സാനിറ്റൈനസറുകൾ ഉള്ളത്.

തുടക്കത്തിൽ ഹാൻഡ് വാഷ് സൗകര്യവും സാനിറ്റൈസറും ഏർപ്പെടുത്തിയിരുന്ന ബാങ്കുകൾ അതിൽനിന്നൊക്കെ പിൻവാങ്ങി.

എ.ടി.എമ്മുകളിലെ ഇടപാടുകൾക്ക് മുമ്പും ശേഷവും കൈകൾ അണുവിമുക്തമാക്കണമെന്ന് ആരോഗ്യവകുപ്പ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. കൊവിഡ് വ്യാപനം തടയാൻ ബാങ്കുകൾ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പുവരുത്തണമെന്ന് റിസർവ് ബാങ്കും നിർദേശിച്ചിരുന്നു.

ഉറവിടമറിയാത്ത കൊവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ബാങ്കുകൾ ഇത്തരം കാര്യങ്ങളിൽ നിസംഗത കാട്ടരുതെന്ന് ആരോഗ്യവകുപ്പും ആവശ്യപ്പെട്ടിട്ടുണ്ട്.