കോലഞ്ചേരി: കെ.കെ.മഹേശന്റെ ആത്മഹത്യയുടെ പേരിൽ എസ്.എൻ.ഡി.പി യോഗത്തെയും യോഗനേതൃത്വത്തെയും ആക്ഷേപിക്കാനും അപമാനിക്കാനും ശ്രമിക്കുന്നവർക്ക് സമുദായം തക്ക മറുപടി നൽകുമെന്ന് ശ്രീ നാരായണാ പെൻഷനേഴ്‌സ് കൗൺസിൽ വ്യക്തമാക്കി.

ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്ശ്രീ നാരായണാ പെൻഷനേഴ്‌സ് കൗൺസിൽ സംസ്ഥാന നേതൃയോഗം പൂർണപിന്തുണയും പ്രഖ്യാപിച്ചു.

ചില സംസ്ക്കാരിക നേതാക്കളടക്കം നടത്തുന്ന തരംതാണ പ്രസ്താവനകൾ അപലപനീയമാണെന്നും യോഗം വിലയിരുത്തി. സെക്രട്ടറി കെ.എം സജീവ് പ്രമേയം അവതരിപ്പിച്ചു. പ്രസിഡന്റ് ജി.ചന്തു അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റുമാരായ ഡോ.സോമൻ, ഡോ. അനിത ശങ്കർ, വേണുഗോപാൽ,ജോയിന്റ് സെക്രട്ടറി ഉമേശ്വരൻ എക്‌സിക്യൂട്ടീവ് കമ്മി​റ്റിയംഗങ്ങളായ പദ്മിനി രമേശൻ, ജയകുമാർ വാമലോചനൻ, ഷാജി എന്നിവർ സംസാരിച്ചു.