tv
കാനാംപറമ്പ് അങ്കണവാടിക്ക് ടിവി നൽകുന്ന ചടങ്ങിൽ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് അഡ്വ.പി.വി ശ്രീനിജൻ സംസാരിക്കുന്നു

കിഴക്കമ്പലം: ഓൺലൈൻ പഠനസൗകര്യത്തിനായി വാഴക്കുളം കാനാംപറമ്പ് അങ്കണവാടിക്ക് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് അഡ്വ.പി.വി. ശ്രീനിജിൻ ടി വി നൽകി. ചടങ്ങിൽ പഞ്ചായത്തംഗം പി.കെ. മണി അദ്ധ്യക്ഷനായി. പഞ്ചായത്തംഗം വി.എം. ഷംനാദ്, എം.എസ്. അരുൺഘോഷ്, മേനക മധു, സുനജ ശശിധരൻ, വി.എസ്. സുനീഷ്, പ്രിൻസി ആന്റണി, അബ്ദുൾ ജബ്ബാർ, എ.കെ രാജേഷ്, സുബൈർ കുമ്പശേരി പരീതുപിള്ള കണങ്ങോടൻ എന്നിവർ സംബന്ധിച്ചു.