നെടുമ്പാശേരി: എസ്.എൻ.ഡി.പി യോഗം ചെങ്ങമനാട് ശാഖയിൽ കൊവിഡ് രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കുടുംബാങ്കങ്ങൾക്ക് നൽകുന്ന ഫോമിയോ പ്രതിരോധ മരുന്നിന്റെ വിതരണം ഇ.ആർ. ഷൈജുവിന് നൽകി യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ നിർവ്വവിച്ചു. ശാഖ പ്രസിഡന്റ് കെ.ആർ. ദിനേശൻ, സെക്രട്ടറി കെ.ഡി. സജീവൻ, വൈസ് പ്രസിഡന്റ് ഡി. വേണു, ശാഖാ കമ്മറ്റി അംഗങ്ങളായ പി.കെ. പത്മനാഭൻ, എ.ആർ. അമൽരാജ്, എ.ആർ. അരുൺ, എം.ജി. സത്യൻ എന്നിവർ സംസാരിച്ചു.