കാലടി: കാലടി പ്ലാന്റേഷൻ ആർട്ട്സ് ക്ലബ്ബ് & ലൈബ്രറിയിലെ വായനാ വസന്തം പരിപാടി സമാപിച്ചു. ലൈബ്രറി കൗൺസിൽ ആലുവ താലൂക്ക് സെക്രട്ടറി വി.കെ.ഷാജി സമാപന പരിപാടി ഉത്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡണ്ട് ബിജു ജോൺ അധ്യക്ഷത വഹിച്ച യോഗത്തിൽ ജിനേഷ് ജനാർദ്ദൻ, സൗമ്യ എന്നിവർ പ്രസംഗിച്ചു.