അങ്കമാലി : മാള മെറ്റ്സ് ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻസിൽ വിവിധ പ്രൊഫഷണൽ കോഴ്സുകൾക്ക് മാനവവിഭവശേഷി മന്ത്രാലത്തിന്റെ അനുമതി ലഭിച്ചു. റോബോട്ടിക്ക് ആൻഡ് ഓട്ടോമേഷൻ , ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, ഡാറ്റാ സയൻസ്, ബിഗ് ഡാറ്റാ അനലിറ്റിക്സ് എന്നീ എൻജിനിയറിംഗ് കോഴ്സുകൾക്കാണ് എ.ഐ.സി.ടി.ഇ അംഗീകാരം ലഭിച്ചതെന്ന് ചെയർമാൻ ഡോ. ഷാജു ആന്റണി അയിനിക്കൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മെക്കാനിക്കൽ , ഇലക്ട്രിക് ആൻഡ് ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ എൻജിനിയറിംഗ് എന്നീ പുതുതായി അംഗീകാരം ലഭിച്ച ത്രിവത്സര എൻജിനീയറിംഗ് ഡിപ്ലോമ കോഴ്സുകളോടെപ്പം മെറ്റസ് പൊളിടെക്നിക്കൽ കമ്പ്യൂട്ടർ എയ്ഡഡ് ഡിസൈൻ, സൈബർ സെക്യൂരിറ്റി ,ഡിജിറ്റൽ ഫോറൻസിക് ,എത്തിക്കൽ ഹാക്കിങ്ങ് എന്നിങ്ങനെ വിവിധങ്ങളായ ആഡ് ഓൺ കോഴ്സുകളും നടത്തുന്നുണ്ടെന്ന് ചെയർമാൻ പറഞ്ഞു.

പ്രിൻസിപ്പൽ ഡോ. സുരേഷ് വേണുഗോപാൽ, പ്രൊഫ വി.എ ഷംസുദീൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. വിവരങ്ങൾക്ക് : 9072440002.