കൊച്ചി: കൊവിഡ് രോഗി ഹൃദയാഘാതത്തിൽ മരിച്ചു. ഇടുക്കി രാജാക്കാട് എൻ.ആർ സിറ്റി ചിറമ്മേൽ ഹൗസിൽ വത്സമ്മ ജോയി (59)​ ആണ് എറണാകുളത്തെ സ്വകാര്യാശുപത്രിയിൽ മരിച്ചത്. ജൂലായ് 10ന് ആണ് ഇവർ ഹൃദ്രോഗത്തിന് ചികിത്സ തേടി എറണാകുളത്തെത്തിയത്. കൊവിഡ് ലക്ഷണങ്ങൾ ഉണ്ടായിരുന്നതിനാൽ ഐസൊലേഷനിലായിരുന്നു പ്രവേശിപ്പിച്ചത്. ഹൃദയശസ്ത്രക്രിയയ്ക്ക് മുമ്പ് ആശുപത്രിയിൽ നടത്തിയ പി.സി.ആർ ടെസ്റ്റിൽ കഴിഞ്ഞ ദിവസം കൊവിഡ് പോസറ്റീവ് ആയി. ഇന്നലെ രാവിലെ 10നാണ് മരണം.