vadamuk-palam
വടമുക്ക് പാലത്തിന് സമീപം റോഡിന്റെ സംരക്ഷണ ഭിത്തി തകർന്ന നിലയിൽ


മൂവാറ്റുപുഴ: ശക്തമായി പെയ്ത മഴയിൽ വടമുക്ക് പാലത്തിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു. ശനിയാഴ്ച രാത്രിയാണ് വൻ ശബ്ദത്തോടെ സംരക്ഷണ ഭിത്തി തകർന്നത്. സംരക്ഷണ ഭിത്തിയുടെ പലഭാഗത്തും കല്ലുകൾ ഇളകി അപകടാവസ്ഥയിലായിരുന്നു. അമ്പലംപടി-വീട്ടൂർ റോഡിന്റെ ഭാഗമായ മുളവൂർ പ്രദേശത്ത് റോഡിന്റെ നവീകരണം നടന്ന് വരികയാണ്. റോഡിന്റെ വശങ്ങൾ കോൺഗ്രീറ്റ് ചെയ്യുന്ന ജോലികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ഇതിനിടയിലാണ് സംരക്ഷണ ഭിത്തി തകർന്നത്. നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡിന്റെ സംരക്ഷണ ഭിത്തി എത്രയും വേഗം പുനർനിർമ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.കഴിഞ്ഞ കാലവർഷത്തിലും സമീപത്തെ റോഡ് തകർന്നിരുന്നു.