ksrtc
മൂവാറ്റുപുഴ കെ എസ് ആർ. ടി സി ഡിപ്പോയിലേയ്ക്ക് നൽകുന്ന അത്യാധുനീക തെർമൽ സ്‌കാനറുകള്‍ മേജർ രവി എൽദോ എബ്രഹാം എം.എൽ.എയ്ക്ക് കൈമാറുന്നു

മൂവാറ്റുപുഴ: മൂവാറ്റുപുഴ കെ.എസ്.ആർ.ടി.സി.ഡിപ്പോയ്ക്ക് തെർമൽ സ്‌കാനർ നൽകി സംവിധായകൻ മേജർ രവി. കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കായാണ് സ്‌കാനറുകൾ നൽകിയത്. കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നടന്ന ചടങ്ങിൽ മേജർ രവി തെർമൽ സ്‌കാനുകൾ എൽദോ എബ്രഹാം എം.എൽ.എയ്ക്ക് ഏറ്റുവാങ്ങി. ചടങ്ങിൽ നഗരസഭ ചെയർപേഴ്‌സൺ ഉഷ ശശിധരൻ അദ്ധ്യക്ഷത വഹിച്ചു.

വൈസ് ചെയർമാൻ പി.കെ.ബാബുരാജ്, വാർഡ് കൗൺസിലർ ഷൈലജ അശോകൻ, എ.ടി.ഒ സാജൻ സ്‌കറിയ, മിഥുൻ.സി.കുമാർ, രാഗേഷ് കല്ലേലിൽ എന്നിവർ പങ്കെടുത്തു.