police
ആലുവ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ മാറമ്പിളി കളരിക്കകുടി നവാബ് പൂച്ചയ്ക്ക് തന്റെ ഭക്ഷണം പൂച്ചയ്ക്ക് ഭക്ഷണം നൽകുന്നു

ആലുവ: കണ്ടെന്ൻമെന്റ് സോണിൽ ജോലിക്കിടെ പൂച്ചയ്ക്ക് സ്വന്തം ഭക്ഷണം നൽകിയ പൊലീസുകാരന്റെ വീഡിയോ വൈറൽ. കീഴ്മാട് പഞ്ചായത്തിലെ കുട്ടമശേരിയിൽ ജോലി ചെയ്യുന്ന ആലുവ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ മാറമ്പിളി കളരിക്കകുടി നവാബാണ് വഴിയരികിൽ കണ്ട പൂച്ചയ്ക്ക് സ്നേഹപൂർവം ഭക്ഷണം നൽകി​യത്.

വീട്ടിൽ നിന്നും കൊണ്ടുവന്ന ഉച്ചഭക്ഷണപ്പൊതി തുറക്കുമ്പോഴാണ് പൂച്ച എത്തിയത്. മുമ്പിൽ നിന്നും പൂച്ച കരഞ്ഞതോടെ പൊലീസുകാരൻ ഭക്ഷണം പൂച്ചയ്ക്ക് നൽകി​. സമീപത്തെ മത്സ്യകടകളും ഹോട്ടലുകളും അടഞ്ഞുകിടക്കുന്നതിനാൽ പൂച്ച ഭക്ഷണം ലഭിക്കാതെ അവശയായിരുന്നു.

കുട്ടമശേരി സ്വദേശി ഷിഹാബ് മിയ്യത്താണ് ദൃശ്യം പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.