തൃക്കാക്കര: ഡ്രൈവർമാർ വഴിയോര കച്ചവടത്തിന്റെ തിരക്കിൽ. പാരലൽ കോളേജ് അദ്ധ്യാപകർ പച്ചക്കറി വില്പന. കൊവിഡ് കാലത്ത് പ്രതിസന്ധിയിലാവർ പല ജോലികളും ചെയ്താണ് ജീവിതം മുന്നോട്ടുരുട്ടത്. ഇക്കൂട്ടത്തിൽ വ്യത്യസ്തരാവുകയാണ് തൃക്കാക്കരയിലെ ഫിറ്റ്നെസ് സെന്റർ ഉടമകൾ. ജീവിതം സിക്സ് പാക്ക് പോലെ നിലനിർത്താൻ ആശാന്മാർ ഇറച്ചി കച്ചവടം നടത്തുകയാണ്. ലോക്ക്ഡൗണിന് മുന്നേ ജിമ്മുകൾ പൂട്ടു വീണ് സാമ്പത്തികമായി പ്രതിസന്ധിയിലായതോടയാണ് മാക്സ് ഫിറ്റ്നസ് ഗ്രൂപ്പ് ഉടമ റെനീഷ് കെ.രാജനും ബോഡിസോൺ ഫിറ്റ്നസ് സെന്റർ ഉടമ രാജേഷ് കെ.ആർ നായരുമാണ് അതിജീവനത്തിനായി ഇറച്ചി വില്പനയിലേക്ക് തിരിഞ്ഞത്. തരക്കേടില്ലാത്ത വരുമാനം ലഭിക്കുന്നുണ്ട്. എങ്കിലും ജിമ്മുകൾ നിബന്ധനകളോട് തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം. ജില്ലയിൽ നിരവധി ഫിറ്റ്നെസ് ഉടമകളും ട്രെയ്നർമാരും ദുരിതത്തിലാണ്.ആനുകൂല്യം അനുവദിക്കണം,മോറട്ടോറിയം,പലിശരഹിത വായ്പ,വൈദ്യുത ബില്ലിൽ ഇളവ്, വാടക ഇളവ് എന്നിവയാണ് ഇവരുടെ മറ്റ് ആവശ്യങ്ങൾ.