നെടുമ്പാശേരി: മാലിന്യം നിറഞ്ഞ ചെങ്ങമനാട് പുത്തൻതോട് ചിറയും രണ്ട് ഇറിഗേഷൻ പമ്പിന്റെ പരിസരവും സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാകുന്നു. മാലിന്യവും നിറഞ്ഞ് നീരൊഴുക്ക് നിലച്ച നിലയിലാണ് തോട്. മുപ്പത് മീറ്റർ വീതിയുണ്ടായിരുന്ന തോട് കൈയേറ്റത്തെ തുടർന്ന് പാതിയായി.
രണ്ടര കിലോമീറ്ററോളം നീളമുള്ള പുത്തൻതോട് നെടുമ്പാശേരി, ചെങ്ങമനാട് ഗ്രാമപഞ്ചായത്തുകളിലെ 500ലധികം കുടുംബങ്ങൾ കൃഷിയാവശ്യത്തിനും മറ്റും ശുദ്ധജലം ശേഖരിച്ചിരുന്ത് ഈ തോട്ടിൽ നിന്നാണ്.
നാട്ടുകാർ പലവട്ടം പരാതി നൽകിയിട്ടും പരിഹാരമുണ്ടായില്ല. നവീകരണത്തിന് രണ്ടര ലക്ഷം രൂപ ചെലവഴിച്ചിട്ടും പുത്തൻതോട് രണ്ട് ഇറിഗേഷൻ പമ്പിന്റെ പരിസരം ശുചീകരിക്കാതെ ഒഴിവാക്കിയിരിയ്ക്കുകയാണ്. അടിയന്തിരമായി തോട് ശുചീകരിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രക്ഷോഭം പ്രഖ്യാപിച്ചിട്ടുണ്ട്. യോഗത്തിൽ എവി. ബഹനാൻ അദ്ധ്യക്ഷനായി. കെ.എസ്. ബിനീഷ്, എം.വി. കുഞ്ഞര, ഡെന്നി കുരൻ , ചന്ദ്രൻ കുറുപ്പനയം, ബഹനാൻ മഴുവഞ്ചേരി തുടങ്ങിയവർ സംസാരിച്ചു.