udf
യുഡിഎഫ് മൂവാറ്റുപുഴ നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നേതാക്കന്മാർ നടത്തിയ സത്യാഗ്രഹ സമരത്തിന്റെ സമാപന സമ്മേളനം മുൻ മന്ത്രി കെ.ബാബു ഉദ്ഘാടനം ചെയ്യുന്നു.

മൂവാറ്റുപുഴ: യു ഡി.എഫ് നെറികേട് കാണിച്ചിട്ടുണ്ടെങ്കിൽ അത് മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് പഠിച്ചതാണന്ന് മുൻ മന്ത്രി കെ ബാബു. ഇക്കാര്യത്തിൽ ഗുരു പിണറായി വിജയനാണ്. യു.ഡി.എഫ് മൂവാറ്റുപുഴ നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് നേതാക്കന്മാർ നടത്തിയ സത്യാഗ്രഹ സമരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിന്നു അദ്ദേഹം. യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ കെ.എം. സലിം അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി. ജനറൽ സെക്രട്ടറി മാത്യു കുഴൽനാടൻ, കേരളാ കോൺസ് ജേക്കബ് സംസ്ഥാന ജനറൽ സെക്രട്ടറി റെജി പി. ജോർജ് , പി. എ മൻസൂർ, കെ. കെ ഉമ്മർ , സാബു ജോൺ, വി.ആർ. പങ്കജാക്ഷൻ നായർ, സുഭാഷ് കടേക്കോട്ട്, ലുഷാദ് ഇബ്രാഹിം, സാബു പൊതൂർ, കെ.എം. പരീത്, എന്നിവർ സംസാരിച്ചു.