കൊച്ചി: കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസിയുടെ സ്ഥാപനദിനാചരണത്തിന്റെ ഭാഗമായി ആയർവേദ വൈദ്യന്മാർക്കു വേണ്ടി ദേശീയതലത്തിൽ രോഗവിവരണ രേഖ തയ്യാറാക്കൽ മത്സരം സംഘടിക്കും. ചികിത്സ തേടിയെത്തുന്നവരുടെ രോഗനിർണ്ണയ വിവരങ്ങൾ (ക്ലിനിക്കൽ രേഖകൾ) അവധാനതയോടെ തയ്യാറാക്കണമെന്ന എവിപിയുടെ വീക്ഷണം ആയുർവേദ രംഗത്തുള്ള എല്ലാവരും നടപ്പിൽ വരുത്തുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയാണ് മത്സരം സംഘടിപ്പിക്കുന്നതെന്ന് ചെയർമാൻ ഡോ. കൃഷ്ണകുമാർ പറഞ്ഞു.കൊവിഡ് ചികിത്സ വിജയകരമായ നിലയിൽ രേഖയിലാക്കിയ രണ്ടു ആയുർവേദ വൈദ്യന്മാരെ സ്ഥാപനദിനാഘോഷത്തിന്റെ ഭാഗമായി ആദരിക്കും. തൃശ്ശൂർ സിറ്റി സെന്റർ ബ്രാഞ്ചിലെ മെഡിക്കൽ ഓഫീസറായ ഡോ. ശ്രീജ കെ പിള്ള, മഹാരാഷ്ട്രയിലെ പൻവേലിലെ ജോഷി പഞ്ചകർമ ക്ലിനിക്കിലെ ഡോ. ജ്യോതി ജോഷി എന്നിവരെയാണ് ആദരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക്: www.avpayurveda.com, 9400123742.