edufin
ഉദയത്തുംവാതിൽ ഗവൺമെന്റ് എൽ.പി.സ്കൂളിൽനടന്ന വിദ്യഭ്യാസ ധനസഹായവിതരണംഡോ.ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

പനങ്ങാട്: ഉദയത്തുംവാതിൽ ഗവൺമെന്റ് എൽ.പി.സ്കൂളിൽ നിന്ന് നാലാം ക്ലാസിൽ വിജയിച്ച മുഴുവൻ വിദ്യാർത്ഥികൾക്കും ഉപരി പഠനത്തിനായുള്ള ധനസഹായം വിതരണം ചെയ്തു. കൊവിഡ് നിർദ്ദേശം പാലിച്ച് ഒരോ വിദ്യാർത്ഥികളുടേയും വീട്ടി നേരിട്ടെത്തി ധനസഹായം കൈമാറി.അസോസിയേഷൻ ഭാരവാഹികളായ കെ.എം.മനോജ് കുമാർ, എസ്.രാമകൃഷ്ണൻ, എ.ആർ.അശോകൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു. ഉദയത്തുംവാതിൽസെൻട്രൽ റസിഡന്റ്‌സ് അസോസിയേഷനിലെ മുതിർന്ന അംഗം പാറക്കാട്ട് വീട്ടിൽ ഡോ. ഗോപാലകൃഷ്ണനാണ് കുട്ടികൾക്ക് ധനസഹായം നൽകിയത്.