കുമ്പളം: സ്വർണ കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെയക്കുക ,പെട്രോൾ -ഡീസൽ വിലവർദ്ധന പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എ.ഐ.യു.ഡബ്ല്യു .സി കുമ്പളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാടവന ജംക്ഷനിൽ പ്രതിഷേധ സദസ് സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി എൻ.പി.മുരളീധരൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഒ.എ.ബഷീർ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.എം.ദേവദാസ്,സി.കെ.അപ്പുക്കുട്ടൻ, സണ്ണി തണ്ണിക്കോട്ട്, കെ.വി.റാഫേൽ എന്നിവർ സംസാരിച്ചു.