പരിശോധന വേണമെന്ന് നാട്ടുകാർ
മൂവാറ്റുപുഴ: പായിപ്ര മെെക്രോവേവിലെ പാറപ്പുറങ്ങളും കാട് കയറിയ ക്വാറിയും ലഹരി ഉപയോഗ കേന്ദ്രമായിട്ടും പരിശോധനയോ അന്വേഷണമോ നടക്കുന്നില്ലെന്ന് ആക്ഷേപം. മേതല- അംബേദ്ക്കർ ജംഗ്ഷനൻ റോഡിന്റെ വശങ്ങളിലാണ് പാറക്കുന്നുകൾ സ്ഥിതി ചെയ്യുന്നത്. സമീപത്ത് തന്നെയാണ് ക്വാറി. ആൾതാമസം കുറഞ്ഞ ഇവിടെ പ്രതിദിനം നിരവധിപ്പേരാണ് എത്തുന്നതെന്നും
ഇതിൽ അധികവും യുവാക്കളാണെന്നും നാട്ടുകാർ സാക്ഷിപ്പെടുത്തുന്നു.
പൊലീസിനും എക്സൈസിനും പെട്ടന്ന് എത്തിചേരാൻ കഴിയാത്തതാണ് യുവാക്കളെ ഇവിടേയ്ക്ക് അടുപ്പിക്കുന്നത്. കഞ്ചാവടക്കം രാസലഹരി മരുന്നുകളുടെ ഉപയോഗത്തിനൊപ്പം ഇവയുടെല്ലാം വില്പനയും പാറക്കുന്നുകൾ കേന്ദ്രീകരിച്ച് നടക്കുന്നുണ്ട്. ലഹരിയുടെ ഉൻമാദം ഒഴിയുന്നത് വരെ യുവാക്കൾ പാറക്കുന്നിൽ സമയം ചെലവിഴിക്കും.എക്സെെസ് വകുപ്പുകൾ ഏകോപിച്ച് ഈ പ്രദേേശം കേന്ദ്രീകരിച്ച് അന്വേഷണം നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.